അഞ്ചൽ
കൊല്ലം സഹോദയ ഹിന്ദി ഭാഷോത്സവത്തിൽ 197 പോയിന്റ് നേടി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 175 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ രണ്ടാം സ്ഥാനവും 129 പോയിന്റുമായി തഴമേൽ ആനന്ദ് ഭവൻ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാർ ഭാഷോത്സവം ഉദ്ഘാടനംചെയ്തു. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു. ഫാ. വിൻസെന്റ് കാരിക്കൽ, ഫാ. എബ്രഹാം തലോത്തിൽ, ബോണിഫഷ്യ വിൻസെന്റ്, കെ എം മാത്യു, പ്രിൻസിപ്പൽ ബിനി എബ്രഹാം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..