18 December Thursday
നിര്‍ദേശം നൽകി മന്ത്രി കെ എൻ ബാല​ഗോപാൽ

കൊല്ലം തുറമുഖം 
ഉടന്‍ സജീവമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കൊല്ലം
കൊല്ലം തുറമുഖത്ത് മൂന്നു മാസത്തിനുള്ളിൽ യാത്രാകപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു. ജില്ലയിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ സർക്കാർതലത്തിൽ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ സംവിധാനം, സുരക്ഷാ ക്രമീകരണം തുടങ്ങി കേന്ദ്രസർക്കാർ അനുമതി ആവശ്യമുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. യാത്രാക്കപ്പലുകൾ തുറമുഖത്ത് എത്തുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ലക്ഷദ്വീപിൽനിന്നുള്ള കപ്പലുകൾ കൊല്ലം തുറമുഖം വഴി സഞ്ചാരംനടത്തുന്നതിന് സന്നദ്ധവുമാണ്. തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നത് സംബന്ധിച്ച് തുറമുഖമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കും. കിഫ്ബി ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. സമയബന്ധിത പൂർത്തീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ നിർദേശം നൽകി.
തീരദേശ ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളുടെ നിർമാണത്തിന് നേരിടുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥതല ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എം നൗഷാദ് എംഎൽഎ, കലക്ടർ അഫ്‌സാന പർവീൺ, സിറ്റി പൊലിസ് കമീഷണർ മെറിൻ ജോസഫ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, എഡിഎം, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top