25 April Thursday

നീരാവില്‍ നവോദയം ഗ്രന്ഥശാല വാർഷികാഘോഷം 3 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

 കൊല്ലം

നീരാവിൽ നവോദയം ഗ്രന്ഥശാല 72–-ാം വാർഷികാഘോഷം മൂന്നുമുതൽ അഞ്ചുവരെ നടക്കും. തിങ്കൾ വൈകിട്ട് അഞ്ചിന്‌ ഗ്രന്ഥശാലാ മുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിച്ച് പൂജവയ്പിന് തുടക്കമാകും. കെ പി അപ്പൻ സ്മാരക നവോദയം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പ്രതിഭാസംഗമത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതിഭാ പുരസ്‌കാരം സമർപ്പിക്കും. രാത്രി 7.30 മുതൽ ബാസ്റ്റ്യൻ ജോൺ നയിക്കുന്ന ഗസൽ നിലാവ്.  
   നാലിന് വൈകിട്ട് അഞ്ചിന് ഗ്രന്ഥശാലാ ഹാളിൽ കവികളും സംഗീത വിദ്യാർഥികളും പങ്കെടുക്കുന്ന കാവ്യസംഗീതാർച്ചന. അഞ്ചിന് ജനരഞ്ജിനി ഹാളിൽ എസ് ശ്രീനിവാസൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. ഗ്രന്ഥശാലയിൽ പൂജവയ്ക്കാൻ ആഗ്രഹിക്കുന്നവർ പുസ്തകം മുൻകൂട്ടി എത്തിക്കണം. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ നാലിനകം സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി. ഒ-691601 വിലാസത്തിൽ തപാലിലോ 0474 2703093, 9447353792, 9961034421 നമ്പരിലോ രജിസ്റ്റർ ചെയ്യണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top