കടയ്ക്കൽ
കുമ്മിൾ പഞ്ചായത്ത്, ജലജീവൻ മിഷൻ നിർവഹകണ സഹായസ്ഥാപനമായ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, കുമ്മിൾ ഗവ. എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ്, ജലശ്രീ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജലസാക്ഷരതാ വിളംബരജാഥ നടത്തി. പ്രിൻസിപ്പൽ എം നസുറുദീൻ ഉദ്ഘാടനംചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എസ് ബാലു, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ പി വിഅമൽലാൽ, സ്കൗട്ട് മാസ്റ്റർ സക്കീർ ഹുസൈൻ, വന്ദന, സുഗന്ധി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..