29 March Friday

വിരിഞ്ഞു; 
സഹസ്രദളപത്മം

സ്വന്തം ലേഖികUpdated: Sunday Aug 1, 2021

രണ്ടാംകുറ്റി വൈദ്യശാല കുമാർ നേഴ്‌സറി ഉടമ ജയകുമാറിന്റെ വീട്ടിൽ 
വിരിഞ്ഞ സഹസ്രദളപത്മം

കൊല്ലം
ആയിരം ഇതളുള്ള സഹസ്രദളപത്മം കൊല്ലത്തും വിരിഞ്ഞു. രണ്ടാംകുറ്റി വൈദ്യശാല കുമാർ നേഴ്‌സറി ഉടമ ജയകുമാറിന്റെ വീട്ടിലാണ്‌ അപൂർവ പുഷ്‌പം വിരിഞ്ഞത്‌. സാധാരണ ഉഷ്‌ണമേഖലയിൽ പൂവിടുന്ന സസ്യമാണ്‌. കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍മായാണ്‌ ഈ പൂവ്‌ വിരിയുന്നത്‌. 
എട്ടുമാസം മുമ്പ്‌ തിരുവനന്തപുരത്തുനിന്നാണ്‌ കിഴങ്ങ്‌ കൊണ്ടുവന്നു നട്ടത്‌. ഒരു കിഴങ്ങിന്‌ 3000 രൂപയാണ്‌ വില. നാലു ചെടിയിൽ രണ്ടെണ്ണം പൂവിട്ടു. മൊട്ടുവന്ന്‌ 35 ദിവസമായപ്പോഴാണ്‌ പൂവിരിഞ്ഞത്‌. ഒരു ചെടിയിൽനിന്ന്‌ 8–10 കിഴങ്ങ്‌ ലഭിക്കും. 
വീട്ടിൽ വിരിഞ്ഞ ആയിരം ഇതളുള്ള താമര കാണാൻ നിരവധി പേർ എത്തുന്നുണ്ടെന്ന്‌ ജയകുമാർ പറഞ്ഞു. ‘അൾട്ടിമേറ്റ്‌ തൗസൻഡ്‌ പെറ്റൽ’ എന്ന ഈ ഇനത്തെ ജലസസ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഇന്റർനാഷണൽ വാട്ടർ ലില്ലി ആൻഡ് വാട്ടർ ഗാർഡൻ സൊസൈറ്റി അംഗീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top