20 April Saturday
അഞ്ചൽ ബ്ലോക്ക്‌ വികസന സെമിനാർ

11.35കോടിയുടെ പദ്ധതികൾ 
നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് രാധാരാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 

അഞ്ചൽ
ഉല്‍പ്പാദന സേവന മേഖലകൾക്ക് പ്രാധാന്യം നൽകി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ. പ്രസിഡന്റ് രാധാ രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനംചെയ്തു. 2022 –-23 സാമ്പത്തിക വർഷത്തിൽ 11.35കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ബ്ലോക്ക് ലക്ഷ്യമിടുന്നത്. ഇതിൽ ഉല്‍പ്പാദന- സേവന മേഖലകൾക്കായി മാത്രം എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉല്‍പ്പാദന മേഖലയിൽ 1.37കോടിയുടെയും സേവനമേഖലയിൽ 6.63 കോടി രൂപയുടെയും പദ്ധതികളാണ് ബ്ലോക്ക് ഏറ്റെടുക്കുന്നത്. 
പിഎംഎവൈ, ലൈഫ് മിഷൻ ഭവന പദ്ധതിക്കായി 1.46കോടി രൂപയും വനിതാ ഘടകപദ്ധതിയിൽ 64.29ലക്ഷവും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായും പട്ടികവർ​ഗ ക്ഷേമത്തിനായും 32.14ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്. നൂതന പദ്ധതികൾക്കായി 60ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനീഷ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കോമളകുമാർ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ്  ജിഷാ മുരളി, ബ്ലോക്ക് പഞ്ചായത്ത്‌അംഗം എ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top