പുനലൂര്‍
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിത ഭവനരഹിതര്‍ക്കായി പുനലൂര്‍ പ്ലാച്ചേരിയില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. മുനിസിപ്പൽ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റുകള്‍ അനുവദിച്ചത്. മുനിസിപ്പൽ ചെയര്‍പേഴ്‌സണ്‍ ബി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ ഡി ദിനേശന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗുണഭോക്താക്കള്‍ തന്നെയാണ് നറുക്കെടുത്തത്. ഭിന്നശേഷിക്കാരായ ആറ് കുടുംബങ്ങള്‍ക്ക് താഴത്തെ നിലയില്‍ താമസിക്കുന്നതിന് സൗകര്യം ഒരുക്കി. ഗുണഭോക്താക്കള്‍ മുനിസിപ്പൽ സെക്രട്ടറിയുമായി കരാര്‍വച്ചശേഷം പ്രത്യേകം വൈദ്യുതി കണക്‌ഷനെടുത്ത് ഫ്ലാറ്റില്‍ താമസം ആരംഭിക്കാം.
ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ എട്ടിന് നിര്‍വഹിച്ചിരുന്നു. 44 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും (എസ്ടിപി) തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..