18 April Thursday
അകലം പാലിച്ച്‌ അകലം കുറയ്ക്കാം

ഇ എം എസ് സഹകരണ ആശുപത്രിയിൽ ടെലിമെഡിസിൻ റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പത്തനാപുരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രിയിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചു. നിലവിൽ ഒപി/ ഐപി ഫയലുള്ള രോഗികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. രോഗമുള്ളവർക്ക്‌ നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാം. ടെലി ഫാർമസി സംവിധാനത്തിലൂടെ ഡോക്ടർ കുറിക്കുന്ന മരുന്നുകൾ ആശുപത്രിയുടെ 10 കിലോ മീറ്റര്‍ ചുറ്റളവിൽ രോഗികളുടെ വീട്ടിൽ എത്തിച്ചുനൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 
രാവിലെ 10 മുതൽ പകൽ ഒന്നുവരെ ടെലിമെഡിസിൻ സേവനം ഉപയോഗിക്കാം. ഡോക്ടറുടെ നിർദേശാനുസരണം ലാബ് പരിശോധനയ്ക്കായി രോഗികളുടെ ബ്ലഡ് സാംപിളും നേരിട്ടെത്തി ശേഖരിക്കും. ലാബ്‌ പരിശോധനാ  റിപ്പോർട്ട് വാട്സാപ്/ ഇമെയിൽ വഴി ലഭ്യമാക്കും. ആശുപത്രിയുടെ 5 കിലോ മീറ്റര്‍ ചുറ്റളവിലാണ്‌ ഈ സേവനം ലഭിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top