19 April Friday

ചെറായിയിൽ മിശ്രഭോജനത്തിന്റെ 106–ാംവാര്‍ഷികം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


വൈപ്പിൻ
സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചെറായിയിൽ നടത്തിയ മിശ്രഭോജനത്തിന്റെ 106–-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. മിശ്രഭോജനം നടന്ന ചെറായി തുണ്ടിടപ്പറമ്പിൽ സഹോദരൻ സ്മാരക കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ പുഷ്‌പാർച്ചന നടത്തി. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ പ്രൊഫ. എം കെ സാനു മിശ്രഭോജന സ്മൃതിസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മാരകസമിതി ചെയർമാൻ എസ് ശർമ അധ്യക്ഷനായി. ഡോ. ഡി അനിൽകുമാർ, ഡോ. കെ കെ ജോഷി, സെക്രട്ടറി ഒ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്മാരകസമിതി അംഗങ്ങളായ പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, ഡോ. എം എസ് മുരളി, ജോഷി ഡോൺബോസ്കോ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിനുമുമ്പ് ഹരി ചെറായി സഹോദരകൃതികൾ ആലപിച്ചു. സമ്മേളനത്തിനുശേഷം മിശ്രഭോജന സ്മൃതിസദ്യയും നടന്നു. സർക്കാർ നിയോഗിച്ച പുതിയ ഭരണസമിതി ചുമതലയേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top