24 April Wednesday

നവീകരിച്ച അടിക്കുളം 
ഷോപ്പിങ്‌ കോംപ്ലക്സ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


പറവൂർ
കൂനമ്മാവിൽ നവീകരിച്ച അടിക്കുളം ഷോപ്പിങ് കോംപ്ലക്സ് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി അധ്യക്ഷനായി. 2019ൽ നിർമാണം ഭാഗികമായി പൂർത്തിയാക്കിയെങ്കിലും കെട്ടിടത്തിന്റെ ഒന്നാംനില തുറന്നുകൊടുത്തിരുന്നില്ല. നവീകരിച്ച ഒന്നാംനിലയിൽ 16 കടമുറികളുണ്ട്. രണ്ടാംനിലയിൽ 5000 ചതുരശ്രയടി വിസ്തീർണത്തിൽ ഹാളുമുണ്ട്.
പി രാജു, കെ പി ധനപാലൻ എന്നിവർ മുഖ്യാതിഥികളായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അനീജ വിജു, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ എ എസ് അനിൽകുമാർ, കെ വി രവീന്ദ്രൻ, ഷാരോൺ പനക്കൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി പി അജിത്‌കുമാർ, കെ എ അഗസ്റ്റിൻ, ടി എ ബഷീർ, എ ജി മുരളി, വി ശിവശങ്കരൻ, മാത്യു കെ ഡാനിയേൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top