18 April Thursday
ഈ സീസണിൽ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു

നെൽക്കർഷകർക്ക്‌ 811 കോടി നൽകി ; ഭൂമി ഏറ്റെടുക്കാൻ ചെലവിന്റെ 25 ശതമാനം വഹിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


തിരുവനന്തപുരം
കർഷകരിൽനിന്ന്‌ ഈ സീസണിൽ മാർച്ച്‌ 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. 1,34,152 കർഷകരിൽനിന്നാണ്‌ ഇവ സംഭരിച്ചത്‌. 1,11,953 കർഷകർക്കായി 811 കോടി രൂപ വിതരണം ചെയ്‌തു. 22,199 കർഷകർക്ക് നൽകാനുള്ള 207 കോടി വിതരണം ചെയ്തുവരികയാണ്‌.

ഏപ്രിൽ ആദ്യ വാരത്തോടുകൂടി മാർച്ച് 31 വരെ സംഭരിക്കുന്ന മുഴുവൻ നെല്ലിന്റെയും വില കർഷകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 22 മുതൽ 29 വരെ 231 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകി. സപ്ലൈകോയുടെ അക്കൗണ്ടിൽനിന്നും തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കില്ല. ഈ സീസണിലെ നെല്ല് സംഭരണം മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top