കണ്ണൂർ
‘ശാസ്ത്രം ജനനന്മയ്‌ക്ക്, ശാസ്ത്രം നവകേരളത്തിന് ’മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്രയ്‌ക്ക് തിങ്കളാഴ്‌ച കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം നൽകി. കവി വീരാൻകുട്ടി നയിച്ച ജാഥയ്‌ക്ക് ചെറുകുന്നുതറമുതൽ കണ്ണൂർ ടൗൺവരെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്.
കണ്ണൂർ ടൗൺ സ്ക്വയറിലെ ജാഥാസമാപനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കവി വീരാൻ കുട്ടി, വൈസ് ക്യാപ്റ്റൻ ജോജി കൂട്ടുമേൽ, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് എന്നിവർ സംസാരിച്ചു. ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ് നയിക്കുന്ന പദയാത്ര ചൊവ്വാഴ്‌ച കണ്ണൂർ ടൗൺ സ്‌ക്വയറിൽ ആരംഭിക്കും. വൈകിട്ട് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..