19 April Friday

കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്തുന്ന അഞ്ചംഗസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പിടിയിലായ മുഹമ്മദ് റഷാദ്, അബ്ദുൾഅസീസ്, മുഹമ്മദ് ബഷീർ, സാദിക്ക്, അൽതാഫ് ബക്കർ

പെരിന്തൽമണ്ണ>  കേരള- തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും  ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയിരുന്ന അഞ്ചുപേര്‍ പിടിയിൽ . കൊപ്പം മുതുതല കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്( 31), മാറഞ്ചേരി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ( 40), വെളിയങ്കോട് കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂര്‍ കുരിക്കലകത്ത് അൽതാഫ് ബക്കർ(32)എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26ന്  വിദേശത്ത് നിന്ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി  നാട്ടിലേക്ക് വന്ന കാസര്‍ഗോഡ് സ്വദേശികർ ശരീരത്തില്‍ ഒളിപ്പിച്ച്  ഒരുകിലോഗ്രാം സ്വര്‍ണം കടത്തിയിരുന്നു. ഈ സ്വർണം  കവര്‍ച്ച നടത്താനായി ഒരു സംഘം രണ്ട് കാറുകളിലായി വന്ന് ശ്രമിച്ചിരുന്നു. എന്നാല്‍  നാട്ടുകാര്‍  ഇടപെട്ടതിനെ തുടര്‍ന്ന്  സംഘം  കവര്‍ച്ചാശ്രമം ഒഴിവാക്കി കാറില്‍ രക്ഷപെട്ടു.
തുടര്‍ന്ന് നാട്ടുകാര്‍  സ്റ്റേഷനിൽ വിവരം നല്‍കി.  പെരിന്തല്‍മണ്ണ സിഐ  സി അലവിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സ്വദേശികളെ ആദ്യം കസ്റ്റഡിയിലെടുത്ത്  കള്ളക്കടത്ത് സ്വർണം പിടികൂടി.  തുടര്‍ന്നുള്ള അJൻആഷണത്തിലാണ്  കവര്‍ച്ചാ സംഘത്തെ പിടികുടിയത് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top