കൊച്ചി
കേരള ബാങ്കിന്റെ രണ്ടാംവാർഷിക ദിനാഘോഷവും കുട്ടികൾക്കുള്ള "വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെയും ജില്ലാ ഉദ്ഘാടനം ബാങ്ക് ഭരണസമിതി അംഗം പുഷ്പ ദാസ് നിർവഹിച്ചു. വിദ്യാനിധി പദ്ധതി അംഗങ്ങൾക്ക് പാസ്ബുക്ക് ബോർഡ് അംഗം മാണി വിതയത്തിലും നിക്ഷേപ ബോക്സുകൾ സഹകാരി എം ഇ ഹസൈനാറും വിതരണം ചെയ്തു.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി എം ശശി, സഹകാരി കെ ആർ ജയചന്ദ്രൻ എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. എൻ അനിൽകുമാർ, പി എസ് സാനുരാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..