20 April Saturday

സെമിനാറുകൾ 9ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


കളമശേരി
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ ഒമ്പതുമുതൽ വിവിധ വിഷയങ്ങളിലായി കളമശേരിയിൽ മൂന്ന് സെമിനാർ നടത്തുന്നു. ഒമ്പതിന് ഇന്ത്യൻ ഭരണഘടനയും സംരക്ഷണ പോരാട്ടവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനാകും.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സെമിനാർ 10ന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. 12ന് ‘സ്ത്രീസുരക്ഷയും സമകാലീന ഇന്ത്യയും’ സെമിനാർ സി എസ് സുജാത ഉദ്ഘാടനം ചെയ്യും. എം സി ജോസഫൈൻ അധ്യക്ഷയാകും. കളമശേരി ടൗൺഹാളിൽ പകൽ മൂന്നുമുതലാണ്  സെമിനാറുകൾ നടക്കുക. പ്രമുഖ പ്രഭാഷകർ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച്‌ സംസ്ഥാന തെരുവുനാടകമത്സരത്തിന് ബുധൻ വൈകിട്ട് അഞ്ചുവരെയും സാഹിത്യ രചനാമത്സരങ്ങൾക്ക് ഡിസംബർ അഞ്ചുവരെയും cpimekmconference2021@gmail.com എന്ന ഇ മെയിലിലേക്ക് സൃഷ്ടികൾ അയക്കാം. ഫോൺ: 98467 92475.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top