08 December Friday

ഇടപ്പള്ളി–-മൂത്തകുന്നം ദേശീയപാത: സംയുക്ത പരിശോധന നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


കൊച്ചി
ഇടപ്പള്ളി–-മൂത്തകുന്നം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും ചേർന്ന്‌ പരിശോധന നടത്തും. ഹൈബി ഈഡൻ എംപിയുടെയും കലക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.

ദേശീയപാതാ വികസനത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു. കലക്ടർ, തഹസിൽദാർ, റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ, പിഡബ്യുഡി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒക്ടോബർ ആറിനും ഏഴിനും സ്ഥലം സന്ദർശിക്കും. പാത നിർമാണത്തിലെ ദൈനംദിന പുരോഗതി വിലയിരുത്താൻ ഏകോപനസമിതി രൂപീകരിക്കും. ദേശീയപാതാ വികസന രൂപരേഖ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനും അ‌ടിയന്തരമായി നിലവിലെ റോഡുകളിൽ ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു.

ഡെപ്യൂട്ടി കലക്ടർ കെ ഉഷ ബിന്ദുമോൾ, അസിസ്റ്റന്റ്‌ കലക്ടർ നിഷാന്ത് സിഹാര, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top