തൃക്കാക്കര
ഐടി വ്യവസായകേന്ദ്രമായ തൃക്കാക്കര നഗരസഭയിൽ സഞ്ചരിക്കാൻ നല്ല വഴിയില്ലാതെ മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ. നഗരസഭയിലെ 19–-ാംവാർഡിൽ മൺപുരക്കൽ ലെയ്‌നിൽ താമസിക്കുന്നവർക്ക് ഒരാൾക്കുമാത്രം നടന്നുപോകാൻ കഴിയുന്ന ഇടുങ്ങിയ വഴിയാണ് ആശ്രയം. വഴി വീതികൂട്ടി സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ വഴിയുടെ ഒരു ഭാഗം ഇടിഞ്ഞുതുടങ്ങി. പ്രായമേറിയവരും രോഗികളും കുട്ടികളും റോഡില്ലാതെ പ്രയാസം അനുഭവിക്കുകയാണ്. നഗരസഭാ അധ്യക്ഷയുടെ വാർഡുകൂടിയാണിത്.
രണ്ടുവർഷംമുമ്പ് റോഡിന് സംരക്ഷണഭിത്തി കെട്ടാനുള്ള ടെൻഡർ പാസായെങ്കിലും പണി തുടങ്ങിയില്ല. തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയില്ല എന്ന കാരണം പറഞ്ഞാണ് നഗരസഭാ ഉദ്യോഗസ്ഥർ നിർമാണത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത്. എത്രയുംവേഗം ജനങ്ങൾക്ക് സഞ്ചാരയോഗ്യമായ റോഡ് നിർമിച്ചുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..