തൃക്കാക്കര
ജക്കാർത്തയിൽ നടന്ന പത്താമത് വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗൗരിമേനോൻ, ഹൃദ്യ സനോജ്, സ്വാതി ഷൻകർ എന്നിവര്‍ വെങ്കലം നേടി.
തൃക്കാക്കര ഗവ. യൂത്ത് ഹോസ്റ്റൽ ബ്രാഞ്ചിലെ വിദ്യാർഥികളാണ് മൂവരും. മൈസൂരുവിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ഇവർ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ അന്താരാഷ്ട്ര മത്സരത്തിലേക്ക് യോഗ്യത നേടിയത്.
ഏഷ്യൻ ജഡ്ജിയും മുൻ ദേശീയ ചാമ്പ്യനുമായ ബി അനിൽകുമാർ, എ എസ് സുമ എന്നിവരുടെ ശിക്ഷണത്തിലാണ് ഇവർ കരാട്ടെ പരിശീലിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..