04 December Monday

ടെമ്പിൾ റോഡ് ​ഗതാ​ഗതയോ​ഗ്യമാക്കണം ; ന​ഗരസഭയ്ക്കുമുന്നില്‍ 
സിപിഐ എം ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


പറവൂർ
ടെമ്പിൾ റോഡി​ന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം പി ഏയ്ഞ്ചൽസ് അധ്യക്ഷനായി. മുനിസിപ്പൽ കവലമുതൽ കണ്ണൻകുളങ്ങര ക്ഷേത്രംവരെയുള്ള ഭാഗത്ത് റോഡ് തകർന്നിട്ട് മാസങ്ങളായി. തിരക്കേറിയ റോഡായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ദേശീയപാത അതോറിറ്റി ഇടപെടുന്നില്ല. റോഡിന്റെ പല ഭാഗത്തും ആഴത്തിലുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ പെയ്തതോടെ നിരവധി ഇരുചക്രവാഹനയാത്രികര്‍ക്ക് ഈ കുഴികളിൽ വീണ് പരിക്കേറ്റു.

കുറച്ചുനാൾമുമ്പ് റോഡി​ന്റെ ഒരു ഭാഗത്ത് ടൈൽ വിരിച്ചെങ്കിലും അത് പൂർത്തിയാക്കിയില്ല. തകര്‍ന്ന റോഡില്‍ കഴിഞ്ഞദിവസം നഗരസഭാ അധികൃതരുടെ അറിവോടെ മെറ്റൽപ്പൊടിയും ചെറിയ മെറ്റലും ഇട്ടു. പക്ഷേ, മഴ പെയ്തതോടെ റോഡില്‍ ചെളി നിറഞ്ഞു. റോഡ് അറ്റകുറ്റപ്പണി നടത്താന്‍ വി ഡി സതീശന്‍ എംഎൽഎയും നഗരസഭയും ഇടപെടുന്നില്ലെന്ന് സിപിഐ എം ആരോപിച്ചു. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ, നഗരസഭാ കൗൺസിലർമാരായ ജ്യോതി ദിനേശൻ, ജയദേവാനന്ദൻ, എം കെ ബാനർജി, ഷൈനി രാധാകൃഷ്ണൻ, നിമിഷ ജിനേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി കെ സുരേന്ദ്രൻ, എൻ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top