കൊച്ചി : എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആയുഷ്മാൻ ഭവ: മെഡിക്കൽ ഓഫീസർ ഡോ. ശ്രീലേഖ ടി. ഹൃദയരോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ആശുപത്രി ജീവനക്കാർക്കും യോഗ അംഗങ്ങൾക്കും സി.പി.ആർ. നെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്ആയുഷ്മാൻ ഭവ, നാം മെഡിക്കൽ ഓഫീസർ ഡോ : സാഗർ മനോഹരനും നാച്യുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ: രേഷ്മ പ്രേമദാസൻ യോഗ ട്രെയിനർ ചിത്രയും ഹൃദയാരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി 14 ദിവസം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിലെ വ്യായാമങ്ങൾ പരിശീലിപ്പിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം ദിനാചരണം ഉദ്ഘാടനം ചെയ്തു . ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ശാലിനി എസ്. അധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭവ കൺവീനർ ഡോക്ടർ അനുശ്രീ പ്രകാശ് സ്വാഗതവും ഹംന അഷ്റഫ് കൃതജ്ഞതയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..