18 April Thursday
പ്രതിനിധി സമ്മേളനം നാളെ

കർഷകസംഘം ജില്ലാ സമ്മേളനത്തിന് 
ഇന്ന് പതാക ഉയരും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


കൂത്താട്ടുകുളം
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച കൂത്താട്ടുകുളത്ത് പതാക ഉയരും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക–-കൊടിമര ജാഥകൾ വെള്ളി വൈകിട്ട്‌ നാലിന്‌ പ്രയാണം ആരംഭിക്കും.

മണ്ണത്തൂർ വർഗീസ് സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി വി തോമസ് ക്യാപ്റ്റനായുള്ള കൊടിമരജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ തുളസി ഉദ്ഘാടനം ചെയ്യും. ചെളിക്കപ്പടി ഡേവിഡ് രാജൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം മിനി ഗോപി ക്യാപ്റ്റനായുള്ള പതാകജാഥ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ഇരുജാഥകളും ടാക്സി സ്‌റ്റാൻഡിനുസമീപം സംഗമിച്ചശേഷം പ്രകടനമായി പൊതുസമ്മേളന നഗറായ ടി കെ വത്സൻ നഗറിൽ (സ്വകാര്യ ബസ്‌ സ്‌റ്റാൻഡ്‌) എത്തും. സ്വാഗതസംഘം ചെയർമാൻ പി ബി രതീഷ് പതാക ഉയർത്തും.

ശനി രാവിലെ 10ന് പി യു തോമസ് നഗറിൽ (ചിന്നാസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഞായറും  സമ്മേളനം തുടരും. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജനറൽ സെക്രട്ടറി വത്സൻ പനോളി,  ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റുമാരായ അഡ്വ. പി എം ഇസ്മയിൽ, വി എം ഷൗക്കത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജി വേണുഗോപാൽ, കെ തുളസി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.വൈകിട്ട്‌ നാലിന്‌ ടി ബി ജങ്‌ഷനിൽനിന്ന്‌ പ്രകടനം ആരംഭിക്കും. ടി കെ വത്സൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top