26 April Friday

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ സ്ഥലംമാറ്റില്ല ; സംസ്ഥാന സർക്കാർ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


തിരുവനന്തപുരം
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിൽനിന്ന്‌ ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവ്‌. ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് നിശ്ചിത കാലയളവിലേക്കു മാത്രമാണ് ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ, ഈ കാലയളവിനുശേഷം ഇത്തരം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം പരിഗണിച്ചാണ് ഉത്തരവ്‌. 

അഞ്ചുവർഷം കഴിഞ്ഞ്‌ സ്ഥലംമാറ്റുമെങ്കിൽത്തന്നെ സമീപ ഓഫീസുകളിലേക്കായിരിക്കണം. അച്ചടക്കനടപടി, വിജിലൻസ്‌ അന്വേഷണം, ക്രിമിനൽ കേസ്‌ എന്നിവയിൽ ഉൾപ്പെട്ടാൽ ഈ ആനുകൂല്യ വ്യവസ്ഥ വകുപ്പുകൾക്ക്‌ പുനഃപരിശോധിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top