19 March Tuesday

ഭൂമിവിൽപ്പന: ആലഞ്ചേരി തൽക്കാലം ഹാജരാകേണ്ടെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


കൊച്ചി
സിറോ മലബാർ സഭയുടെ ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണക്കോടതിയിൽ തൽക്കാലം ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദേശിച്ചിരുന്നു. കോടതിയിൽ ഹാജരാകുന്നതിൽ സ്ഥിരമായി ഇളവ് തേടിയും അഭിഭാഷകൻവഴി ഹാജരാകാമെന്ന്‌ അറിയിച്ചുമാണ് കർദിനാൾ കോടതിയെ സമീപിച്ചത്. കേസ് കോടതി രണ്ടാഴ്ചകഴിഞ്ഞ്‌ പരിഗണിക്കാൻ മാറ്റി. അന്നുവരെ ഹാജരാകേണ്ടതില്ലെന്നാണ് നിർദേശം. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്.

മജിസ്ട്രേട്ട്‌ മുമ്പാകെ നേരിട്ട് ഹാജരായി ജാമ്യമെടുത്തശേഷം ഇളവ് തേടാവുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. നേരിട്ട് ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേട്ട്‌ കോടതി ഉത്തരവിനെതിരെയാണ് കർദിനാൾ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന എറണാകുളം സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഭൂമിവിൽപ്പനയിൽ സഭയ്‌ക്ക് നഷ്ടം വരുത്തിയെന്ന്‌ ആരോപിച്ച് ഏതാനും അൽമായർ സമർപ്പിച്ച ഹർജിയിലാണ് മജിസ്ട്രേട്ട്‌ കോടതി കർദിനാളിനെതിരെ കേസെടുത്തത്. അഞ്ച് കേസാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top