26 April Friday

പുതിയ 19 ഹോട്ട്‌‌സ്‌‌പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് പുതിയ 19 ഹോട്ട് സ്‌പോട്ടുകൾ കൂടി. കണ്ണൂർ ജില്ലയിലെ പിണറായി (കണ്ടൈൻമെന്റ് സോൺ വാർഡ് 5), കൊട്ടിയൂർ (11), കരിവെള്ളൂർ-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കൽ (19), ചെങ്ങളായി (14), കതിരൂർ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുൻസിപ്പാലിറ്റി (4, 9), ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), പാലമേൽ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 6), മാങ്ങാട്ടിടം (സബ് വാർഡ് 4), മുഴക്കുന്ന് (എല്ലാ വാർഡുകളും), പാനൂർ (സബ് വാർഡ് 31), പേരാവൂർ (വാർഡ് 11), തില്ലങ്കേരി (എല്ലാ വാർഡുകളും), ഉദയഗിരി (സബ് വാർഡ് 2), കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക (വാർഡ് 8), ബദിയടക്ക (വാർഡ് 18), കിനാനൂർ-കരിന്തളം (6) എന്നിവയെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top