29 March Friday

കോവിഡ്‌ 19 : 5 പേർക്ക്‌ രോഗം 4 പേർക്ക്‌ മുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


കൊച്ചി
ജില്ലയിൽ തിങ്കളാഴ്‌ച അഞ്ചുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 14ന് കുവൈറ്റിൽനിന്നെത്തിയ കിഴക്കമ്പലം സ്വദേശി (27),  23ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ ബന്ധുവായ 81 വയസ്സുകാരൻ, കാഞ്ഞൂർ സ്വദേശികളായ 53 വയസ്സുകാരൻ, അദ്ദേഹത്തിന്റെ ഭാര്യയും കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയുമായ 45 വയസ്സുകാരി എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 40 പേരെ ഇവരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തി  നിരീക്ഷണത്തിലാക്കി. 26ന് റിയാദ്-–-കരിപ്പൂർ വിമാനത്തിലെത്തിയ 49 വയസ്സുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

നാലുപേർ രോഗമുക്തി നേടി. 15ന് രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി (53), മെയ് 28ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനി (31), അഞ്ചിന് രോഗം സ്ഥിരീകരിച്ച ഏഴിക്കര സ്വദേശി (38), ഒമ്പതിന്‌ രോഗം സ്ഥിരീകരിച്ച ഇടക്കൊച്ചി സ്വദേശിനി (35) എന്നിവരാണ്‌ രോഗമുക്തി നേടിയത്‌. ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 44 പേരും അങ്കമാലി അഡ്‌ലക്‌സിൽ 125 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ മൂന്നുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. 

വീടുകളിൽ 839 പേരെ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 959 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 13,541. വീടുകളിൽ 11,851 പേരും കോവിഡ് കെയർ സെന്ററുകളിൽ 620 പേരും പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിൽ 1070 പേരുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top