26 April Friday

കുടിവെള്ള കണക്‌ഷൻ 
സൗജന്യമായി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


തൃപ്പൂണിത്തുറ
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സ്ഥാപക ജനറല്‍ സെക്രട്ടറി പി കെ രാമചന്ദ്രന്റെ അനുസ്മരണ ദിനത്തിൽ യൂണിയൻ നിർധന കുടുംബത്തിന് കുടിവെള്ള കണക്‌ഷൻ സൗജന്യമായി നൽകി.

തെക്കൻ പറവൂര്‍ ആറാട്ടുകടവിനുസമീപം കുറുപ്പനേഴത്ത് വീട്ടില്‍ ഭിന്നശേഷിക്കാരിയായ കൈരളി രാജന്റെ കുടുംബത്തിനാണ് കണക്‌ഷൻ നൽകിയത്. യൂണിയൻ ജില്ലാ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കണക്‌ഷൻ രേഖകൾ ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആര്‍ പ്രേമനും വൈസ് പ്രസിഡന്റ് കെ ആര്‍ രശ്മിയും ചേർന്ന് കൈമാറി. കണക്‌ഷനുള്ള തുക ബ്രാഞ്ച് പ്രസിഡന്റ് ഡി ഗിരീഷ് മെയിന്റനൻസ് കോൺട്രാക്ടർ പി എ അനില്‍കുമാറിന് കൈമാറി. ബ്രാഞ്ച് സെക്രട്ടറി വി എം കിഷോര്‍, പോൾ പി ജോണ്‍, പി കെ പ്രകാശൻ, ആര്‍ രതീഷ്, ഇ വി ഉണ്ണി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top