29 March Friday

മയക്കുമരുന്നിനെതിരെ 
ഏകപാത്രനാടകം അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

പെരുമ്പാവൂർ
മയക്കുമരുന്നിനെതിരെ വളയൻചിറങ്ങര സുവർണ തിയറ്റേഴ്സ് സ്ഥിരം നാടകവേദിയിൽ കൊമ്പനാട് തോമസ് പുത്തൻകുടിയുടെ ഏകപാത്രനാടകം ‘മൂന്നേക്കര്‍’ അരങ്ങേറി. മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടത്തി ജയിലിലായ മകനെ രക്ഷിക്കാൻ ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം. അരമണിക്കൂറായിരുന്നു ദൈര്‍ഘ്യം. സമീക്ഷ തിയറ്റർ ആർട്സ് വേങ്ങൂർ സമിതിയുടെ കീഴിൽ ഏകപാത്രനാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനാണ് തോമസ് പുത്തൻകുടി. ചടങ്ങില്‍ പ്രസിഡന്റ് കെ കെ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. നാടകനടന്‍ മുരുകേശൻ പുല്ലുവഴിയെ അനുമോദിച്ചു. നാടകചർച്ചയും നടന്നു. സെക്രട്ടറി എൻ എം രാജേഷ് സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top