29 March Friday

എല്ലാം പകർത്തും ലിറ്റിൽ കൈറ്റ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

മൂത്തകുന്നം
ജില്ലാ കലോത്സവത്തിലെ മുഴുവൻ വേദികളിലെയും മത്സരങ്ങൾ വീഡിയോയിൽ പകർത്തി സൂക്ഷിക്കാൻ വിവരസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകർ അണിനിരന്നത് ശ്രദ്ധേയമായി. വിദ്യാഭ്യാസവകുപ്പ് വിതരണം ചെയ്ത വെബ്ക്യാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തുന്നത്‌. ഐടി @ സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സഹായത്തോടെയായിരുന്നു എല്ലാ മത്സരങ്ങളും ക്യാമറയിൽ ഒപ്പിയെടുത്തത്‌. ഉപജില്ലാ മാസ്റ്റർ ട്രെയിനർ ടി ജി രാജേഷിന്റെ നേതൃത്വത്തിൽ 15 സ്കൂളുകളിൽനിന്ന്‌ 30 അധ്യാപകരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. എല്ലാ മത്സരവേദികളിലും വെബ്‌ക്യാമറകളുമായി അധ്യാപകരും വിദ്യാർഥികളും മുന്നിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top