25 April Thursday

തൃപ്പൂണിത്തുറ, പള്ളുരുത്തി, മുളന്തുരുത്തി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

തൃപ്പൂണിത്തുറയുടെ വികസനം
എംഎൽഎ തടയരുത്‌
മുൻ എംഎൽഎ എം സ്വരാജ്‌ തൃപ്പൂണിത്തുറയിൽ കൊണ്ടുവന്ന വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന കെ ബാബു എംഎൽഎയുടെ നിലപാട്‌ തിരുത്തണമെന്ന്‌ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

2600 കോടി രൂപയുടെ വികസനപദ്ധതികളിൽ പൂത്തോട്ട–-എസ്എൻ ജങ്‌ഷൻ റോഡ് വികസനം, അന്ധകാരത്തോട് നവീകരണം, എരൂർ–-കണിയാമ്പുഴ റോഡ് വികസനം എന്നിവ അട്ടിമറിക്കുകയാണ് കെ ബാബു ചെയ്യുന്നതെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

അഡ്വ. എസ് മധുസൂദനൻ പ്രമേയവും എം വൈ കുര്യാച്ചൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സി സുരേന്ദ്രൻ, ടി കെ മോഹനൻ എന്നിവർ അഭിവാദ്യം ചെയ്തു. നവംബർ അഞ്ചിന് ജില്ലാ സമ്മേളന പ്രതിനിധികളെയും ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുക്കും.


 

കൊച്ചി തുറമുഖത്തെ സംരക്ഷിക്കണം
കൊച്ചി തുറമുഖവും അനുബന്ധമേഖലകളും സംരക്ഷിക്കണമെന്ന് സിപിഐ എം പള്ളുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വേമ്പനാട്ട്‌ കായലിൽ അടിഞ്ഞുകൂടിയ എക്കലും പോളപ്പായലും നീക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. കെ എസ് രാധാകൃഷ്ണൻ പ്രമേയവും വി എ ശ്രീജിത് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി വി അനിത എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, ഏരിയ സെക്രട്ടറി പി എ പീറ്റർ എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു.


 

 

പി എ പീറ്റർ പള്ളുരുത്തി
ഏരിയ സെക്രട്ടറി
സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറിയായി പി എ പീറ്ററിനെയും 19 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കെ എസ് രാധാകൃഷ്ണൻ, കെ പി ശെൽവൻ, എം എസ് ശോഭിതൻ, പി എസ് ഹരിദാസ്, പി ആർ വിജയൻ, കെ കെ സുരേഷ് ബാബു, പി ബി ദാളോ, വി എ ശ്രീജിത്, അഡ്വ. കെ എൻ സുനിൽകുമാർ, എ എം ഷെരീഫ്, പി ആർ രചന, അഡ്വ. പി എസ് വിജു, ജയ്സൻ ടി ജോസ്, വി എം ഉണ്ണിക്കൃഷ്ണൻ, വി കെ വിനയൻ, ടി ജെ പ്രിൻസൻ, എ എക്സ് ആന്റണി ഷീലൻ, എൻ എസ് സുനീഷ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

 

മെട്രോ മുളന്തുരുത്തിയിലേക്ക് നീട്ടണം
കൊച്ചി മെട്രോ റെയിൽ മുളന്തുരുത്തിയിലേക്ക് നീട്ടണമെന്ന് സിപിഐ എം മുളന്തുരുത്തി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തോട്ടറ പുഞ്ചയിൽ മുഴുവൻസ്ഥലത്തും കൃഷി ആരംഭിക്കണമെന്നും ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് യാഥാർഥ്യമാക്കണമെന്നുമുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സി കെ റെജി, കെ എ ജയരാജ്, ഷേർലി വർഗീസ് എന്നിവർ പ്രമേയങ്ങളും ടി കെ മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ഏരിയ സെക്രട്ടറി ടി സി ഷിബു എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജെ ജേക്കബ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top