04 December Monday

മുഖ്യമന്ത്രിയുടെ അവലോകനയോഗം 3ന്‌ ; ഒരുക്കങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023


കൊച്ചി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാതല അവലോകനയോഗം നടക്കുന്ന ബോൾഗാട്ടി പാലസ് വ്യവസായമന്ത്രി പി രാജീവ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഒക്ടോബർ മൂന്നിനാണ്‌ മേഖലാ അവലോകനയോഗം. ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നത് സംബന്ധിച്ച്‌ ട്രയൽറൺ നടന്നു. കലക്ടർ എൻ എസ് കെ ഉമേഷ്, ഹുസൂർ ശിരസ്തദാർ ബി അനിൽകുമാർമേനോൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമാണ്‌ മേഖലാതല അവലോകനയോഗം ചേരുന്നത്‌. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകനയോഗമാണ് ബോൾഗാട്ടി പാലസിൽ നടക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top