26 April Friday

എൻഎസ്എസ് ബജറ്റും 
ബാക്കിപത്രവും അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


ചങ്ങനാശേരി
മുന്നാക്കസമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ  സർക്കാരുകൾ മുഖംതിരിച്ച്‌ നിൽക്കുകയാണെന്നും ഇതിന് ചുക്കാൻപിടിക്കുന്നത് ഉദ്യോഗസ്ഥതലത്തിലെ ഉപജാപകസംഘമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസ് ബജറ്റും ബാക്കിപത്രവും അവതരിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൻഎസ്‌എസ്‌ ഒരു ജാതിക്കും മതത്തിനും സമൂഹത്തിനും രാഷ്ട്രീയത്തിനും സർക്കാരിനും എതിരല്ല. അഴിമതിയില്ലാത്ത വിദ്യാഭ്യാസശൃംഖലയാണ് എൻഎസ്എസിന്റേത്. 80 ശതമാനവും പാവപ്പെട്ടവരാണ് സ്ഥാപനങ്ങളിൽ പഠിക്കുന്നതെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

177.57 കോടി രൂപയുടെ ബജറ്റിന്‌ വാർഷികപൊതുയോഗം അംഗീകാരം നൽകി. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അവതരിപ്പിച്ച ഇൻകം ആൻഡ്‌ എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും ബുക്ക് വാല്യൂവും അനുസരിച്ചുള്ള കണക്കുകൾ അംഗീകരിച്ചു. 121.71 കോടി രൂപ വരവും 96.14 കോടി രൂപ ചെലവും 25.57 കോടി രൂപ നീക്കിയിരിപ്പും 14.74 കോടി രൂപ റവന്യൂമിച്ചവും കാണിക്കുന്ന ഇൻകം ആൻഡ്‌ എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും എൻഎസ്എസ് ട്രഷറർ അഡ്വ. എൻ വി അയ്യപ്പൻപിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്‌സ് റിപ്പോർട്ടും സമ്മേളനം ഐക്യകണേ്ഠന അംഗീകരിച്ചു. മുൻ പ്രസിഡന്റ്‌ പി എൻ നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top