23 April Tuesday

കനിവ് വീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


മുളന്തുരുത്തി
സിപിഐ എം മുളന്തുരുത്തി ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറിയും കെഎസ്‌‌കെടിയു ഏരിയ  പ്രസിഡന്റും പികെഎസ് ഏരിയ സെക്രട്ടറിയും മുളന്തുരുത്തി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന പി കെ സുരേന്ദ്രൻ അനുസ്മരണവും സുരേന്ദ്രന്റെ കുടുംബത്തിനായി സിപിഐ എം നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന കനിവ് ഭവനത്തിന്റെ താക്കോൽദാനവും നടത്തി.

പി കെ സുരേന്ദ്രന്റെ ഭാര്യ ഷൈല സുരേന്ദ്രൻ, മക്കളായ പി എസ് കാർത്തിക്, പി എസ് കീർത്തന എന്നിവർക്ക് സിപിഐ എം  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ താക്കോൽ കൈമാറി. ഏരിയ സെക്രട്ടറിയും ഭവനനിർമാണ കമ്മിറ്റി ചെയർമാനുമായ ടി സി ഷിബു അധ്യക്ഷനായി. കഴിഞ്ഞദിവസം അന്തരിച്ച സിപിഐ എം ആരക്കുന്നം ലോക്കൽ കമ്മിറ്റി അംഗം എം ജെ സുനിലിന്റെ വേർപാടിൽ അനുശോചിച്ചു.

പി കെ സുരേന്ദ്രൻ അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ അനുസ്മരണപ്രഭാഷണം നടത്തി. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ സി കെ റെജി, ഷെർലി വർഗീസ്, എം ആർ മുരളീധരൻ, പി എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വീടുനിർമാണത്തിന് നേതൃത്വം നൽകിയ പോൾ താവുരത്തിനെ സി എൻ മോഹനൻ, മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top