25 April Thursday

കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്ത് ആറാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അരുൺ സി ഗോവിന്ദന്റെ പരസ്യപ്രചാരണം അവസാനിച്ചു. സമാപനംകുറിച്ച്‌ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൊട്ടിക്കലാശ പ്രകടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കുസമീപത്തെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിച്ച് തടത്തി കവലയിൽ സമാപിച്ചു.

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ജോയി, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി എസ് ബാലൻ, പി പി മൈതീൻ ഷാ, കെ പി ജയകുമാർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വിജയനാഥ്, എം എ മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്ഥാനാർഥി അരുൺ സി ഗോവിന്ദ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top