26 April Friday

വികസനവഴി യുവത നയിക്കണം: 
ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


കൊച്ചി
തൃക്കാക്കരയെ വികസനവഴിയിലേക്ക്‌ എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടത്‌ യുവജനസംഘടനകൾ നടത്തിയ റാലി ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവികേരളം സുരക്ഷിതമാക്കാൻ യുവത്വത്തിനേ കഴിയൂ. യുഡിഎഫ് മാത്രം ജയിച്ചുവന്ന മണ്ഡലമായതിനാല്‍ തൃക്കാക്കര വികസനരംഗത്ത് പിന്നോട്ടാണ്, ഇതിനു മാറ്റംവരണം. ഡോ. ജോയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ്‌ ആശങ്കയിലാണ്. സ്ഥാനാർഥിക്കെതിരെ പല പ്രചാരവേലകളും സംഘടിപ്പിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ കുടുംബം നശിപ്പിക്കാൻവരെ ശ്രമിച്ചു. ഇത്തരം ദുഷ്‌പ്രചാരണങ്ങളെ ചെറുത്ത്‌ യുവത്വത്തെ, ഡോ. ജോ ജോസഫിനെ തൃക്കാക്കര ജനത വിജയിപ്പിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top