25 April Thursday

സ്കൂൾ തുറക്കൽ: വാഹനങ്ങളുടെ 
സുരക്ഷാപരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


ആലുവ
ആലുവ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മോട്ടോർ വാഹനവകുപ്പ്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന. ആലുവ, പറവൂർ കവലയ്ക്കുസമീപമുള്ള ടെസ്റ്റിങ്‌  ഗ്രൗണ്ടിലും ഏലൂർ ഫാക്ട് ഗ്രൗണ്ടിലുമായി  ഇരുനൂറ്റിപ്പത്തോളം വാഹനങ്ങളാണ് പരിശോധിച്ചത്. സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് തിങ്കൾ പകൽ രണ്ടിന് വീണ്ടും പരിശോധനയ്‌ക്ക് ഹാജരാക്കണം.  യോഗ്യത നേടിയ വാഹന ഡ്രൈവർമാർക്കും ഡോർ അറ്റൻഡേഴ്സിനും ആയമാർക്കും ആലുവ അസീസി ചെറുപുഷ്പം ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച ബോധവൽക്കരണ സെമിനാർ നടത്തും. വാഹനങ്ങൾക്കുള്ള സുരക്ഷാ സ്റ്റിക്കർ സെമിനാറിൽ വിതരണം ചെയ്യും. 

മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ കെ ജി ബിജു, കെ എസ് സമീഷ്,  എഎംവിഐമാരായ കെ സന്തോഷ് കുമാർ, ജസ്റ്റിൻ ഡേവിസ്, കെ എം രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ആലങ്ങാട്
അധ്യയനവർഷം തുടക്കംകുറിക്കുന്നതിനുമുന്നോടിയായി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് വാഹനങ്ങളുടെ സുരക്ഷാപരിശോധനാ ക്യാമ്പ് നടത്തി. ശനിയാഴ്ച കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് പരിശോധന നടത്തിയത്. പറവൂർ–-വൈപ്പിൻ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് പരിശോധിച്ചത്. 173 വാഹനങ്ങൾ പരിശോധിച്ചതിൽ നാലെണ്ണത്തിന്‌ തകരാറുകൾ കണ്ടെത്തിയതിനാൽ പരിഹരിക്കാൻ നിർദേശം നൽകി. 55 വാഹനങ്ങൾക്ക് ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം ശരിയാക്കുന്നതിന് നിർദേശിച്ചു. ശേഷിച്ചവയിൽ സുരക്ഷാ സ്റ്റിക്കർ പതിപ്പിച്ചു. സ്കൂൾ, കോളേജ് കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വാഹനങ്ങളും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അല്ലാത്ത വാഹന ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറവൂർ ജോയിന്റ് ആർടിഒ  ഇ ജെ ജോയ്സൺ അറിയിച്ചു. എംവിഐമാരായ പി ഇ റെൻഷിദ്, എൻ വിനോദ്കുമാർ, എഎംവിഐമാരായ സി എം അൻസാർ എന്നിവർ നേതൃത്വം നൽകി

വൈപ്പിൻ
അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പറവൂർ സബ് റീജണൽ ട്രാൻസ്പോർട് ഓഫീസിനുകീഴിലുള്ള കൊച്ചി, പറവൂർ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ പരിശോധന നടന്നു. 173 വാഹനം പരിശോധിച്ചതിൽ നാലെണ്ണത്തി​ന്റെ തകരാറുകൾ പരിഹരിക്കാൻ ആവശ്യപ്പെടുകയും 55 വാഹനങ്ങൾക്ക് ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം ശരിയാക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. ഫിറ്റ്നസ് നേടിയവയ്ക്ക് സുരക്ഷാ സ്റ്റിക്കർ പതിപ്പിച്ചു. സ്കൂൾ, കോളേജ് വിദ്യാര്‍ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വാഹനങ്ങളും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പറവൂർ ജോയിന്റ് ആർടിഒ ഇ ജെ ജോയ്സൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top