29 March Friday
കെഡബ്ല്യുഎഇയു ജില്ലാ വനിതാ കൺവൻഷൻ

എഡിബി കുടിവെള്ള പദ്ധതിയിൽ സുതാര്യത ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


കൊച്ചി
കൊച്ചി നഗരത്തിനായി എഡിബി ധനസഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കുടിവെള്ളവിതരണ പദ്ധതിയുടെ വ്യവസ്ഥകളിൽ സുതാര്യത ഉറപ്പാക്കണമെന്ന്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.

സ്‌ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച്‌ ക്ലാസെടുത്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി എസ് രമ്യ അധ്യക്ഷയായി. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വാട്ടർ അതോറിറ്റി ജീവനക്കാരുടെ ഐക്യവും പിന്തുണയും ഉറപ്പാക്കുക, തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാക്കുന്ന പദ്ധതികൾ മാനേജ്മെന്റ്‌ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ കൺവൻഷൻ ഉന്നയിച്ചു. കെഡബ്ല്യുഎഇയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം സാംസൺ, ജില്ലാ സെക്രട്ടറി പി വി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ കെ എം സഗീർ, എ അരുൺകുമാർ, കെ എസ് ഷീബ, യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് കവിത, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം മിനു പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top