20 April Saturday

ഭൂമി തരംമാറ്റൽ : കൃഷിവികസന ഫണ്ടിൽ നിക്ഷേപിച്ചത്‌ എത്രയെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


കൊച്ചി
നെൽവയൽ–-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റുന്നത്‌ ക്രമപ്പെടുത്താൻ ഓരോ വർഷവും ഫീസിനത്തിൽ ഈടാക്കിയതും ഇതിൽനിന്ന് കൃഷിവികസന ഫണ്ടിൽ നിക്ഷേപിച്ചതുമായ തുകയുടെ കണക്ക് വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി. കൃഷിവികസന ഫണ്ടിലേക്ക് ഫീസിനത്തിൽ വാങ്ങുന്ന തുക അടയ്‌ക്കണമെന്ന വ്യവസ്ഥ നിലവിൽവന്ന 2018 മുതൽ ഈ ഇനത്തിൽ ലഭിച്ചതും നിക്ഷേപിച്ചതുമായ മുഴുവൻ തുക എത്രയെന്ന്‌ സത്യവാങ്മൂലത്തിലൂടെ അറിയിക്കണം.

തൃശൂർ വേലുപ്പാടം സ്വദേശി ടി എൻ മുകുന്ദന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 2022ൽ ഹർജി നൽകിയശേഷം 18 കോടി രൂപ ഫണ്ടിലേക്ക് നൽകിയതായി സ്‌റ്റേറ്റ്‌ അറ്റോർണി വിശദീകരിച്ചു. നെൽവയൽ–-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്‌ ഫണ്ട് ശേഖരണവും വിനിയോഗവും നടത്തുന്നത്. ഫണ്ട്‌ കൈകാര്യം ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) ചെയർമാനായും അഗ്രികൾച്ചറൽ പ്രൊഡക്‌ഷൻ കമീഷണർ കോ–-ചെയർമാനായും കമ്മിറ്റി രൂപീകരിച്ചതായി സർക്കാർ മറുപടിസത്യവാങ്മൂലം നൽകി. ഫണ്ട് വിനിയോഗത്തിൽ കമ്മിറ്റി തീരുമാനമെടുത്തില്ലെന്നും വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹർജി ഒരാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top