29 March Friday

സമൂഹ അടുക്കള : 52480 പേർക്ക്‌ ഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


സമൂഹ അടുക്കള വഴി 52,480 പേർക്ക്‌ ഭക്ഷണം നൽകിത്തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 41,826 പേർക്ക്‌ സൗജന്യമായാണ്‌ നൽകിയത്‌. 31,821 പേർക്ക്‌  ഭക്ഷണം വീട്ടിലെത്തിച്ചു. 1059 അടുക്കളയാണ്‌  ആരംഭിച്ചത്‌.  ആറ്‌ കോർപറേഷനും 87 മുനിസിപ്പാലിറ്റിയും പൂർണമായും തുടങ്ങി. 125 എണ്ണം നഗരങ്ങളിലാണ്‌. 941 പഞ്ചായത്തിൽ 831 എണ്ണവും തുടങ്ങി. ബാക്കി ഉടൻ തുടങ്ങും. തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സഹകരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നല്ല പ്രവർത്തനമാണ്‌ നടത്തുന്നതെന്നും -മുഖ്യമന്ത്രി പറഞ്ഞു.

ഫോട്ടോ എടുക്കാൻ കയറേണ്ട
സമൂഹ അടുക്കളയിൽ അതുമായി  ബന്ധപ്പെട്ടവരല്ലാതെ ആരും നിൽക്കരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
ഒട്ടേറെ പേർ ഫോട്ടോ എടുക്കാനും മറ്റും വരുന്നു.  അവിടേക്ക്‌ വേറെ ആരും കടക്കരുത്‌. ഭക്ഷണം ലഭിക്കാൻ അർഹതയുള്ളവർക്ക്‌ മാത്രമാണ്‌ അവ ലഭിക്കേണ്ടത്‌. ഈ പട്ടിക തദ്ദേശഭരണസ്ഥാപനങ്ങൾ നിർബന്ധമായും തയ്യാറാക്കണമെന്നും -മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top