24 April Wednesday

നാടാകെ ജനരോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി കാക്കനാട് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം 
ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്നതിനും എതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയപ്രതിഷേധം വൻ ജനപങ്കാളിത്തത്തോടെ മുന്നോട്ട്‌. തൃക്കാക്കര ഈസ്റ്റിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ആർ ബാബു അധ്യക്ഷനായി. പള്ളുരുത്തി സൗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി ആർ ബിജു അധ്യക്ഷനായി. ഞാറക്കലിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എം ദിനേശൻ അധ്യക്ഷനായി. പള്ളുരുത്തി നോർത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി കെ ബാബു അധ്യക്ഷനായി. എരൂർ നോർത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി കെ സാഗർ അധ്യക്ഷനായി.
വൈറ്റിലയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം പി ആർ സത്യൻ അധ്യക്ഷനായി. കിഴക്കമ്പലത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജിൻസ് ടി മുസ്തഫ അധ്യക്ഷനായി.
കോതമംഗലം മുനിസിപ്പൽ വെസ്റ്റിൽ ജില്ലാ കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. പൗലോസ് കെ മാത്യു അധ്യക്ഷനായി. കോടനാട്ട്‌ ജില്ലാ കമ്മിറ്റി അംഗം കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഒ ഡി അനിൽ അധ്യക്ഷനായി.
ചെല്ലാനത്ത്‌ ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ആർ ഷാജികുമാർ അധ്യക്ഷനായി. മൂക്കന്നൂരിൽ ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി വി മോഹനൻ അധ്യക്ഷനായി. ആലങ്ങാട് വെസ്റ്റിൽ ജില്ലാ കമ്മിറ്റി അംഗം ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി ജെ ഡേവിസ് അധ്യക്ഷനായി. പോത്താനിക്കാട്ട്‌ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അധ്യക്ഷനായി. എടത്തല ഈസ്റ്റിൽ ഏരിയ കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി ആർ അജിത് അധ്യക്ഷനായി. പട്ടിമറ്റത്ത് കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ടി കുമാരൻ അധ്യക്ഷനായി. പൈങ്ങോട്ടൂരിൽ ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം സാബു ടി മാത്യു അധ്യക്ഷനായി.
ആലങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ജനകീയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി ആർ ജയകൃഷ്ണൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top