29 March Friday

കൈവിടില്ല; 
ഒപ്പമുണ്ട്‌ യുവത ; ഡിവൈഎഫ്‌ഐ 16 സമൂഹ അടുക്കള തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


കൊച്ചി
ജില്ലയിൽ കോവിഡ് മൂന്നാംതരംഗത്തിൽ പ്രയാസത്തിലായ ജനതയ്ക്ക് ആശ്വാസമായി ഡിവൈഎഫ്‌എ ബ്ലോക്ക് കേന്ദ്രങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കുന്നു. ജില്ലാ ഉദ്ഘാടനം ശനി പകൽ 11ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് തൃപ്പൂണിത്തുറയിൽ നിർവഹിക്കും. തിങ്കൾമുതൽ ജില്ലയിലെ 16 ബ്ലോക്ക് കേന്ദ്രങ്ങളിലും അടുക്കളയ്ക്ക് തുടക്കമാകും.

വരുമാനദായകൻ കോവിഡ് ബാധിതനായി വലിയ പ്രതിസന്ധിയിലായ കുടുംബങ്ങളിലും ഭക്ഷണം പാചകംചെയ്ത് കഴിക്കാൻ കഴിയാത്തവിധം രോഗബാധയുള്ള വീടുകളിലും ഭക്ഷണമെത്തിക്കും. യൂണിറ്റ്‌ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രാദേശികമായി വിവരശേഖരണം നടത്തി  ഭക്ഷണമെത്തിക്കേണ്ട വീടുകൾ കണ്ടെത്തും. എല്ലാ മേഖലാ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നമ്പറുകളിലേക്ക് വിളിച്ചും ഭക്ഷണം ആവശ്യപ്പെടാം. ജില്ലയിലെ മുഴുവൻ ഡിവൈഎഫ്‌ഐ ഘടകങ്ങളും കോവിഡ് ആശ്വാസപ്രവർത്തനങ്ങളുമായി രംഗത്തിറങ്ങുമെന്നും ജില്ലാ സെക്രട്ടറി എ എ അൻഷാദ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top