തൃക്കാക്കര
ഇല്ലത്തുമുകൾ കുടിവെള്ള ടാങ്ക് വിഷയത്തിൽ യുഡിഎഫിൽ കലാപം. കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാലയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കുടിവെള്ള ടാങ്കിനെതിരെ മുസ്ലിംലീഗ് തൃക്കാക്കര മണ്ഡലം ട്രഷറർ കെ കെ അക്ബർ വിജിലൻസിൽ പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെ ടാങ്ക് നിർമാണത്തിലെ സാങ്കേതിക പിഴവ് പരിഹരിക്കാൻ റിവേഴ്സ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി 30ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അജൻഡയിൽ ഉൾപ്പെടുത്തിയതാണ് പുതിയ വിവാദം. അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാനാണ് റിവേഴ്സ് എസ്റ്റിമേറ്റ് എന്നാണ് ആരോപണം. കൗൺസിലിൽ ടാങ്ക് നിർമാണത്തിന്റെ കൂടുതൽ കാര്യങ്ങൾ വിവരാവാകാശ രേഖകൾ സഹിതം പറയുമെന്ന് ലീഗ് കൗൺസിലറും കെ കെ അക്‌ബറിന്റെ ഭാര്യയുമായ സജീന അക്ബർ പറഞ്ഞു. ഭരണകക്ഷിയിലെ കൗൺസിലർമാർ തമ്മിൽ തുടരുന്ന പോര് തെരുവിൽനിന്ന് കൗൺസിൽ യോഗത്തിലേക്ക് എത്തുന്നതിൽ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. തൃക്കാക്കരയിൽ ലീഗ്–-കോൺഗ്രസ് ബന്ധം വഷളാകുന്നതിനും ഇത് കാരണമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..