08 December Friday

കാട്ടാനയുടെ ആക്രമണമുണ്ടായ 
പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


കോതമംഗലം
കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ പഞ്ചായത്തിലെ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയും ജനപ്രതിനിധികളും സന്ദർശിച്ചു. ചാരുപ്പാറ, ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ കാട്ടാനശല്യം ഉണ്ടായത്. വൻതോതിൽ കൃഷിയും നശിപ്പിച്ചു.

വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്നും കൂടുതൽ സ്റ്റാഫുകളെ നിയോഗിക്കുമെന്നും എംഎൽഎ പറഞ്ഞു. നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പെരിയാറിന്റെ കരകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്, കെ കെ ദാനി, ബീന റോജോ, വി സി ചാക്കോ, സിനി ബിജു, മഞ്ജു സാബു, ഷാന്റി ജോസ് തുടങ്ങിയവരും എംഎൽഎക്ക്‌ ഒപ്പമെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top