01 December Friday

പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണം ; വസ്തുത പുറത്തുവരും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


തിരുവനന്തപുരം
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതുവരെ കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 13നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ എന്ന വ്യക്തി നൽകിയ പരാതി രജിസ്‌റ്റേഡ് തപാലായി മന്ത്രി ഓഫീസിൽ ലഭിച്ചത്. തുടർനടപടിക്കായി പരാതി 20-ന്‌ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top