02 July Wednesday

കിണറ്റിൽ പുലിയും പന്നിയും: 
രണ്ടിനെയും രക്ഷിച്ചു ; രണ്ടു 
കാട്ടുപന്നികൾ ചത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


മുണ്ടൂർ
പുള്ളിപ്പുലിയും മൂന്ന്‌ കാട്ടുപന്നികളും ഒരേ കിണറ്റിൽ വീണു. മുണ്ടൂർ മൈലംപുള്ളി മേപ്പാടി ആദിവാസി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ്‌ പുലിയും കാട്ടുപന്നികളും അകപ്പെട്ടത്.

തിങ്കളാഴ്‌ച പകൽ 11ന് തൊഴിലുറപ്പ് തൊഴിലാളികളാണ്  വനംവകുപ്പിനെ വിവരം അറിയിച്ചത്. ഞായർ രാത്രി 10.30ന്‌ പന്നികളുടെ നിലവിളി കേട്ടതായി മേപ്പാടി കോളനിവാസികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ വനംവകുപ്പ് ജീവനക്കാരും ആർആർടിയും നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുലിയെ രക്ഷിച്ചു. കരക്കെത്തിയ പുലി കാട്ടിലേക്ക് ഓടിപ്പോയി. ദീർഘനേരം വെള്ളത്തിൽ കിടന്നതിനെ തുടർന്നു രണ്ടു കാട്ടുപന്നികൾ ചത്തു. ഒന്നിനെ ജീവനോടെ പുറത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top