07 July Monday

വ്യാജ അശ്ലീല വീഡിയോ പ്രചാരണം : കോൺഗ്രസ്‌ നേതാവ്‌ 
ശിവദാസനെ കെടിഡിസി 
പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


പാലക്കാട്‌  
തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ്‌ നേതാവിനെ കരാർ ജോലിയിൽനിന്ന്‌ കെടിഡിസി പുറത്താക്കി. കോൺഗ്രസ്‌ തേങ്കുറുശി മണ്ഡലം എക്‌സിക്യൂട്ടീവ്‌ അംഗവും 10–-ാം നമ്പർ ബൂത്ത്‌ പ്രസിഡന്റുമായ ശിവദാസനെയാണ്‌ ഒഴിവാക്കിയത്‌. കൊഴിഞ്ഞാമ്പാറ കെടിഡിസിയിലെ ദിവസവേതന ജോലിക്കാരനായ ശിവദാസൻ ഏജൻസിവഴിയാണ്‌ ജോലിക്കെത്തിയത്‌. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത ഉടൻ ശിവദാസനെ ഒഴിവാക്കാൻ കെടിഡിസി എംഡി ഏജൻസിക്ക്‌ കത്തുനൽകിയിരുന്നു.

കോൺഗ്രസ്‌ പ്രാദേശിക നേതാവായ ശിവദാസൻ സിഐടിയു അംഗമല്ല. കെടിഡിസി എംപ്ലോയീസ്‌ അസോസിയേഷൻ യൂണിറ്റ്‌ സമ്മേളനത്തിൽപ്പോലും ഇയാൾ പങ്കെടുത്തിട്ടില്ല.

തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടാകാം. അംഗത്വമില്ലാത്ത നിരവധിപേർ പങ്കെടുത്തിരുന്നെന്നും കെടിഡിസി എംപ്ലോയീസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പി സനൽകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top