20 April Saturday

എന്ന്‌ 
തുറക്കും ഷോപ്പിങ്‌ കോംപ്ലക്‌സും
 മാർക്കറ്റും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


കൊച്ചി
നാല്‌ കോടി രൂപ ചെലവിൽ നിർമിച്ച അത്യന്താധുനിക ഷോപ്പിങ്‌ കോംപ്ലക്‌സ്‌. 56 ലക്ഷം രൂപയുടെ പൊതുമാർക്കറ്റ്‌, തൃക്കാക്കരയുടെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ രണ്ട്‌ കെട്ടിടങ്ങളും ഒന്നരവർഷമായി അടഞ്ഞുകിടക്കുന്നു. ഇവിടെയിരിക്കേണ്ടവർ തൊട്ടടുത്ത്‌ റോഡരികിൽ ഷെഡ്‌ കെട്ടി മഴയും വെയിലുമേറ്റ്‌ കച്ചവടം നടത്തുകയാണ്‌. പൊതുമാർക്കറ്റിനുവേണ്ടി പഴയ മാർക്കറ്റിൽനിന്ന്‌ കുടിയൊഴിപ്പിച്ച പത്തിലധികം കച്ചവടക്കാർ അഞ്ചു വർഷമായി പെരുവഴിയിലാണ്‌.

കോൺഗ്രസ്‌ ഭരിക്കുന്ന തൃക്കാക്കര നഗരസഭയുടെ കെടുകാര്യസ്ഥത കാരണം  പൊതുമാർക്കറ്റിൽ കാലുകുത്താൻ സാധാരണക്കാരായ കച്ചവടക്കാർക്ക്‌ സാധിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കാലത്ത്‌ 2020 സെപ്‌തംബർ പതിനഞ്ചിനാണ്‌ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ കം മാർക്കറ്റ്‌ അന്നത്തെ തദ്ദേശമന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്‌തത്‌. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എൽഡിഎഫ്‌ ഭരണത്തിന്റെ അവസാന കാലഘട്ടത്തിലായിരുന്നു ഉദ്‌ഘാടനം. മാർക്കറ്റിന്റെ വൈദ്യുതീകരണ നടപടികൾ മാത്രമാണ്‌ പൂർത്തിയാക്കാനുണ്ടായിരുന്നത്‌.

എന്നാൽ, തുടർന്ന്‌ അധികാരത്തിലേറിയ കോൺഗ്രസ്‌ ഷോപ്പിങ്‌ കോംപ്ലക്‌സും പൊതുമാർക്കറ്റും തുറക്കാൻ ചെറുവിരൽ അനക്കിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്‌. നഗരസഭയ്‌ക്ക്‌ വാടക, നികുതി ഇനങ്ങളിൽ പ്രതിമാസം 36 ലക്ഷം രൂപ ലഭിക്കുമായിരുന്ന പദ്ധതിയാണ്‌ കാടുകയറിക്കിടക്കുന്നത്‌. ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ ചില്ലുകൾ പലതും സാമൂഹ്യവിരുദ്ധർ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top