25 April Thursday

താൽക്കാലിക അധ്യാപക നിയമനം: 
നിലവിലെ രീതി തുടരും ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ നിലനിൽക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


തിരുവനന്തപുരം  
പൊതുവിദ്യാലയങ്ങളിൽ താൽക്കാലിക അധ്യാപകരെ സ്‌കൂൾ അധികൃതരും പിടിഎയും അഭിമുഖം നടത്തി നിയമിക്കുന്ന രീതി തുടരും. എന്നാൽ, താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ മുഖേനയാകണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ നിലനിൽക്കും. എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ ഇതിനുള്ള നടപടി സ്വീകരിക്കുന്നതുവരെ നിലവിലെ രീതിയിൽനിയമനം നടത്താമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  . തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽനിന്ന് പണപ്പിരിവ് പാടില്ല. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താൽപ്പര്യം ഉള്ളവർക്ക് നൽകാം. സ്കൂൾ മാറ്റത്തിന് വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വയ്‌ക്കരുത്‌. ആവശ്യമുള്ളവർക്ക് വിടുതൽ നൽകണം. പരാതി ഉയരാത്ത വിധം അവ കൈകാര്യംചെയ്യണം. എയിഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ പ്രവേശനോത്സവഗാനം മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കടയാണ് രചിച്ചത്. വിജയ് കരുണിന്റേതാണ്‌ സംഗീതം. സിതാര കൃഷ്ണകുമാറാണ് ആലാപനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top