20 April Saturday
ഏലൂർ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാക്കി

മെഡിക്കൽ കോളേജ്‌ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ 
മേയിൽ പൂർത്തിയാകും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023



കൊച്ചി
എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം മേയിൽ പൂർത്തിയാകുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. അത്യാഹിതവിഭാഗത്തിനും അനുമതി ലഭിച്ചിട്ടുണ്ട്‌. പീഡിയാട്രിക് സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി രണ്ടരക്കോടി രൂപയും അനുവദിച്ചു. മെഡിക്കൽ കോളേജിന്‌ ആവശ്യമായ തസ്തികകൾ സൂപ്പർ സ്പെഷ്യാലിറ്റി മേഖലയിൽ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകുന്നതായും മന്ത്രി പറഞ്ഞു. 

ഏലൂർ നഗരസഭാ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇ–-ഹെൽത്ത് നടപ്പാക്കുന്നതോടെ കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രിയുമായും വേഗത്തിൽ ബന്ധപ്പെടാനാകും. അഞ്ഞൂറിലധികം തദ്ദേശസ്ഥാപനങ്ങളിൽ ജീവിതശൈലീ രോഗങ്ങളുടെ സ്ക്രീനിങ് നടത്തിയെന്നും മന്ത്രി പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനും ഹൈബി ഈഡൻ എംപി മുഖ്യാതിഥിയുമായി.ദേശീയ ആരോഗ്യദൗത്യം 55 ശതമാനവും നാഷണൽ മിനറൽ ഡെവലപ്മെന്റ്‌ കോർപറേഷൻ 45 ശതമാനവും തുക ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.

ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, വൈസ് ചെയർപേഴ്സൺ ലീല ബാബു, ടി എം ഷെനിൻ, അംബിക ചന്ദ്രൻ, പി എ ഷെരീഫ്, പി ബി രാജേഷ്, ദിവ്യ നോബി, പി എം അയൂബ്, എസ്‌ ഷാജി, ധന്യ ഭദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്‌ ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പി കെ സുഭാഷ്, മെഡിക്കൽ ഓഫീസർ വിക്ടർ ജോസഫ് കൊറയ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top