25 April Thursday

എൽഡിഎഫ് വിജയം ഉറപ്പെന്ന് നാട്ടുകാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


കൊച്ചി
കൊച്ചി ന​ഗരസഭ 63–--ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവന്റെ  വിജയത്തിനായി ഉദയകോളനിയിൽ ചേർന്ന പൊതുയോഗത്തിൽ വൻ ജനാവലി.  പല മേഖലകളിലുള്ളവർ  സ്ഥാനാർഥിക്ക് വിജയാശംസകളുമായെത്തി. പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജനങ്ങൾക്കൊപ്പംനിന്ന എൽഡിഎഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാനുള്ള അവസരമാണിതെന്നും ബിന്ദുശിവന് വിജയം ഉറപ്പാണെന്നും അവർ പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ കൊച്ചിയെ വികസനത്തിലേക്ക് കൈപിടിച്ചു
യർത്തുന്ന കൊച്ചി ന​ഗരസഭയിലെ എൽഡിഎഫ് ഭരണത്തെ ജനം അഭിനന്ദിച്ചു.

കെ കെ ശിവന്റെ സ്മരണകൾ ഉറങ്ങുന്ന ഇടവഴികളിലൂടെ വൻ ജനാവലിയാണ് യോഗത്തിന് ഒഴുകിയെത്തിയത്. പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. പി കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി കെ പരീത്, എറണാകുളം ഏരിയ കമ്മിറ്റി അംഗം കെ വി മനോജ്, തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം അജി ഫ്രാൻസിസ്, സ്ഥാനാർഥി ബിന്ദു ശിവൻ, ജനാധിപത്യ കേരള കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ്‌ സി സതീഷ്‌ എന്നിവർ സംസാരിച്ചു

എൽഐജി, എംഐജി മേഖലയിലാണ് വെള്ളിയാഴ്ച ബിന്ദുശിവൻ വോട്ടഭ്യർഥനയുമായി എത്തിയത്.  കെ കെ ശിവനുമായുള്ള അടുപ്പവും അദ്ദേഹം ചെയ്‌ത സേവനങ്ങളുടെ നന്ദിയും വീട്ടുകാർ സ്ഥാനാർഥിയുമായി പങ്കുവച്ചു.  ഗ്രൗണ്ട് റോഡിലും ഗാർഡൻ വാക്‌വേ പാർക്കിലെ റോഡിലും തുറന്നുകിടക്കുന്ന കാനകൾക്ക് കവർസ്ലാബ് ഇടണമെന്ന ആവശ്യം പരിഹരിക്കുമെന്ന ഉറപ്പുനൽകിയാണ് സ്ഥാനാർഥി മടങ്ങിയത്. വൈകിട്ട് കടവന്ത്രയിലെ എബിഎം ഫ്ലാറ്റ് ബിന്ദുശിവൻ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top