18 December Thursday

ശമ്പളക്കുടിശ്ശിക അടിയന്തരമായി നൽകണം ; ട്രാക്കോ കേബിൾ തൊഴിലാളികൾ സമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


തൃപ്പൂണിത്തുറ
ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനിയിൽ മൂന്നുമാസമായി മുടങ്ങിയ ശമ്പളത്തിന്റെ കുടിശ്ശിക അടിയന്തരമായി നൽകണമെന്ന്‌ ആവശ്യപ്പെട്ട് ട്രാക്കോ കേബിൾ കമ്പനി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സമരം ആരംഭിക്കുന്നു. കമ്പനിക്ക് നിലവിൽ നിരവധി ഓർഡറുകൾ ഉണ്ടെങ്കിലും പ്രവർത്തനമൂലധനം ഇല്ലാത്തതിനാൽ ഉൽപ്പാദനം നടക്കുന്നില്ല. മാനേജ്മെന്റിന്റെ പിടിപ്പുകേട്‌ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മാനേജിങ് ഡയറക്ടർമാരെ തുടരെ മാറ്റുകയാണ്. ഉൽപ്പാദനം നിലച്ചതും പ്രവർത്തനനഷ്ടം ഉണ്ടാകുന്നതുമെല്ലാം തൊഴിലാളികൾമൂലമെന്ന വാദമാണ് മാനേജ്മെന്റ്‌ ഉയർത്തുന്നത്. ഇത് തെറ്റാണെന്നും യൂണിയൻ അറിയിച്ചു. ശമ്പളക്കുടിശ്ശിക മുഴുവനായി നൽകുക, തൊഴിലാളികളിൽനിന്ന് പിടിച്ച പിഎഫ് വിഹിതം അടയ്ക്കുക, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ എത്രയുംവേഗം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് യൂണിയൻ സെക്രട്ടറി എം ശശി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top